< Back
Kerala

Kerala
പുരാവസ്തു തട്ടിപ്പിലെ കള്ളപ്പണ ഇടപാട്: മോൻസൺ മാവുങ്കലിന്റെ സ്വത്ത് ഇ.ഡി കണ്ടുകെട്ടി
|28 Feb 2024 7:42 PM IST
1.88 കോടിയുടെ സ്വത്താണ് കണ്ടുകെട്ടിയത്. വീട്, കെഎസ്എഫ്ഇയിലെ ഡെപ്പോസിറ്റുകൾ അടക്കം കണ്ടുകെട്ടിയതിൽ ഉൾപ്പെടും
തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പിലെ കള്ളപ്പണ ഇടപാട് കേസിൽ മോൻസൻ മാവുങ്കലിന്റെ സ്വത്ത് ഇ.ഡി കണ്ടുകെട്ടി.1.88 കോടിയുടെ സ്വത്താണ് കണ്ടുകെട്ടിയത്. വീട്, കെഎസ്എഫ്ഇയിലെ ഡെപ്പോസിറ്റുകൾ അടക്കം കണ്ടുകെട്ടിയതിൽ ഉൾപ്പെടും. മോൻസൻ, ഭാര്യ മോൻസി മാവുങ്കൽ, മക്കളായ നിമിഷ, മാനസ് എന്നിവരുടെ പേരിലുള്ള അക്കൗണ്ടുകളിലുള്ള പണമാണ് താൽക്കാലികമായി കണ്ടുകെട്ടിയിരിക്കുന്നത്.