< Back
Kerala

Kerala
കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ ഇടപാട്: എ.സി മൊയ്തീൻ ഇന്ന് ഇ.ഡിക്ക് മുന്നിൽ ഹാജരായേക്കില്ല
|4 Sept 2023 6:43 AM IST
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പായതിനാൽ ഹാജരാകേണ്ടെന്ന് പാർട്ടി നിർദേശം
കോഴിക്കോട്: കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ ഇടപാട് കേസിൽ മുൻമന്ത്രി എ.സി മൊയ്തീൻ ഇന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മുന്നിൽ ഹാജരായേക്കില്ല. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ആയതിനാൽ ഹാജരാകേണ്ടതില്ലെന്നാണ് പാർട്ടി നിർേദശം. പൊതു അവധി ആയതിനാൽ നികുതി രേഖകൾ ശേഖരിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് മൊയ്തീൻ ഇ.ഡിയെ അറിയിക്കുമെന്നാണ് വിവരം.
നേരത്തെ വെള്ളിയാഴ്ച ഹാജരാകണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും ഹാജരാകാൻ കഴിയില്ല എന്ന് മൊയ്തീൻ ഇ.ഡി ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു. 150 കോടിയുടെ തട്ടിപ്പ് നടന്ന കേസിൽ ബിനാമികൾക്ക് ലോൺ അനുവദിക്കാൻ നിർദേശിച്ചത് എ.സി മൊയ്തീൻ ആണെന്നാണ് ഇ.ഡിയുടെ കണ്ടെത്തൽ. വീട്ടിൽ റെയ്ഡ് നടത്തിയതിന് പിന്നാലെ എ.സി മൊയ്തീന്റെ രണ്ട് ബാങ്ക് അക്കൗണ്ടുകൾ ഇ.ഡി മരവിപ്പിച്ചിരുന്നു.