< Back
Kerala

Kerala
മലപ്പുറം വൈലത്തൂരിൽ 24 ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടി
|21 March 2025 3:05 PM IST
കോഴിച്ചെന സ്വദേശി മുഹമ്മദ് റാഫിയെ പൊലീസ് കസ്റ്റഡിയിലെടുത്തു
മലപ്പുറം: മലപ്പുറം വൈലത്തൂരിൽ കുഴൽപ്പണം പിടികൂടി. ബൈക്കിൽ കൊണ്ടുപോവുകയായിരുന്ന രേഖകളില്ലാത്ത 24 ലക്ഷം രൂപയാണ് പിടികൂടിയത്. കോഴിച്ചെന സ്വദേശി കൈതക്കാട്ടിൽ മുഹമ്മദ് റാഫിയെ കൽപ്പകഞ്ചേരി പൊലീസ് ആണ് കസ്റ്റഡിയിലെടുത്തു.
ഇന്ന് രാവിലെ പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വൈലത്തൂരിൽ നടത്തിയ പരിശോധനയിലാണ് കുഴൽപ്പണം പിടികൂടിയത്. 500 രൂപയുടെ നോട്ടുകെട്ടുകള്‍ ബൈക്കിന്റെ ഹാന്‍ഡില്‍ ഭാഗത്തും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും ഒളിപ്പിച്ച രീതിയിലായിരുന്നു ഉണ്ടായിരുന്നത്.