< Back
Kerala

Kerala
തിരുവനന്തപുരത്ത് ഉഴുന്നുവടയില്‍ ബ്ലേഡ്; കഴിക്കുന്നതിനിടെ പല്ലിലെ കമ്പിയില്‍ കുടുങ്ങി
|11 Sept 2024 11:39 AM IST
തിരുവനന്തപുരം വെൺപാലവട്ടം കുമാർ ടിഫിൻ സെൻ്ററിൽ നിന്നും വാങ്ങിയ വടയിലാണ് ബ്ലേഡ് കണ്ടെത്തിയത്
തിരുവനന്തപുരം: ഉഴുന്നുവടയിൽ ബ്ലേഡ് കണ്ടെത്തി. തിരുവനന്തപുരം വെൺപാലവട്ടം കുമാർ ടിഫിൻ സെൻ്ററിൽ നിന്നും വാങ്ങിയ വടയിലാണ് ബ്ലേഡ് കണ്ടെത്തിയത്.
പാലോട് സ്വദേശിയായ അനീഷിന്‍റെ മകൾ സനുഷ വാങ്ങിയ ഉഴുന്നുവടയിൽ നിന്നാണ് ബ്ലേഡ് കിട്ടിയത്. വട കഴിക്കുന്നതിനിടെ ബ്ലേഡ് പല്ലിലെ കമ്പിയിൽ കുടുങ്ങുകയായിരുന്നു. സംഭവത്തിൽ പേട്ട പൊലീസും ഫുഡ് ആൻഡ് സേഫ്റ്റി ഉദ്യോഗസ്ഥരും കടയിൽ പരിശോധന നടത്തുകയാണ്.
കഴിഞ്ഞ ജൂണിലും സമാനസംഭവം നടന്നിരുന്നു. ഷൊര്‍ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ നിന്നും യാത്രക്കാരന്‍ വാങ്ങിയ വടയില്‍ ചത്ത തവളയെയാണ് കണ്ടെത്തിയത്. തുടര്‍ന്ന് സ്റ്റാള്‍ റെയില്‍വെ ആരോഗ്യ വിഭാഗം അടപ്പിച്ചിരുന്നു.