< Back
Kerala
Blast at firecrackers in Thrissur; Completely burnt
Kerala

തൃശൂരിൽ വെടിക്കെട്ട് പുരയിൽ സ്‌ഫോടനം; ഒരാൾക്ക് ഗുരുതരപരിക്ക്

Web Desk
|
30 Jan 2023 5:34 PM IST

10 കിലോമീറ്റർ അകലെ വരെ പ്രകമ്പനമുണ്ടായി

തൃശൂർ: കുണ്ടന്നൂരിൽ വെടിക്കെട്ട് പുരയിൽ സ്‌ഫോടനം. വെടിക്കെട്ട് പുര പൂർണമായും കത്തി നശിച്ചു. 10 കിലോമീറ്റർ അകലെ വരെ പ്രകമ്പനമുണ്ടായി. വൈകീട്ട് 5 മണിക്കായിരുന്നു സ്‌ഫോടനം സംഭവിച്ചത്.

സംഭവത്തിൽ ചേലക്കര സ്വദേശി മണിക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. വെടിക്കെട്ട് പുരയിൽ ഇനിയും ജീവനക്കാർ ഉള്ളതായാണ് സംശയം. ഓട്ടുപാറഅത്താണി മേഖലയിലും കുലുക്കം റിപ്പോർട്ട് ചെയ്തു. ഓട്ടുപാറയിൽ വ്യാപാര സ്ഥാപനങ്ങളുടെ ഡോറുകൾ ശക്തമായ സമ്മർദ്ദത്തിൽ അടഞ്ഞു. സെക്കന്റുകൾ നീണ്ട് നിന്ന കുലുക്കമാണ് അനുഭവപ്പെട്ടത്.

രണ്ട് സ്‌ഫോടനങ്ങളാണ് ഉണ്ടായത്. സ്‌ഫോടനത്തിന്റെ പ്രകമ്പനം കൊണ്ട് ആളുകൾ വീടുകളിൽ നിന്ന് ഇറങ്ങിയോടുകയായിരുന്നു. തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.

Related Tags :
Similar Posts