< Back
Kerala

Kerala
പാലക്കാട് സ്‌കൂളിലെ സ്‌ഫോടനം; ആർഎസ്എസ് കേന്ദങ്ങളിൽ റെയ്ഡ് നടത്തണം; സിപിഎം ജില്ലാ സെക്രട്ടറി
|3 Sept 2025 6:18 PM IST
പ്രതികളായവർക്ക് ബിജെപി ബന്ധമെന്നും പിടിയിലായ പ്രതി ബിജെപി-ആർഎസ്എസ് പ്രവർത്തകനാണെന്നും ഇ.എൻ സുരേഷ് ബാബു
പാലക്കാട്: പാലക്കാട് സ്‌കൂളിലെ സ്‌ഫോടനത്തിൽ പ്രതികളായവർക്ക് ബിജെപി ബന്ധമെന്ന് സിപിഎം. പിടിയിലായ പ്രതി ബിജെപി-ആർഎസ്എസ് പ്രവർത്തകനാണെന്നും പ്രതിയുടെ പ്രദേശം ആർഎസ്എസ് സ്വാധീന മേഖലയാണെന്നും സിപിഎം ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ് ബാബു ആരോപിച്ചു.
ആർഎസ്എസ് കേന്ദ്രങ്ങളിൽ റെയ്ഡ് നടത്തണമെന്ന ആവശ്യവും സിപിഎം ആവർത്തിച്ചു. പിടിയിലായ സുരേഷ് സജീവ പ്രവർത്തകനാണെന്നാണ് ഇഎൻ സുരേഷ് പറഞ്ഞത്. ആർഎസ്എസ് കേന്ദ്രങ്ങളിൽ സ്‌ഫോടക വസ്തുക്കൾ നിർമിക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
പൊലീസിൽ ആർഎസ്എസ് നിയന്ത്രിക്കുന്നവരുണ്ടെന്നും ഈ കേസിലും ചില ഉദ്യോഗസ്ഥർ ഇക്കാര്യം ലഘൂകരിക്കാൻ ശ്രമിക്കുന്നുവെന്നും സുരേഷ് ബാബു പറഞ്ഞു. ആർഎസ്എസിന്റെ നിർദേശപ്രകാരം പൊലീസ് പ്രവർത്തിച്ചാൽ കാണാമെന്നും സുരേഷ് ബാബു താക്കീത് നൽകി.