< Back
Kerala

Kerala
ബോംബ് നിർമ്മാണത്തിനിടെ സ്‌ഫോടനം; ആർ.എസ്.എസ് പ്രവർത്തകന് ഗുരുതര പരിക്ക്
|17 Feb 2022 1:17 AM IST
വടകര പൊലിസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു
കോഴിക്കോട് ചെരണ്ടത്തൂരിൽ ബോംബ് നിർമാണത്തിനിടെയുണ്ടായ സ്‌ഫോടനത്തിൽ ആർ.എസ്.എസ് പ്രവർത്തകന് ഗുരുതരമായി പരിക്കേറ്റു.ചെരണ്ടത്തൂർ മൂഴിക്കൽ മീത്തൽ ഹരിപ്രസാദിനാണ് പരിക്കേറ്റത്.
സ്‌ഫോടനത്തെ തുടർന്ന് ഹരപ്രസാദിന്റെ കൈപ്പത്തി തകർന്നു. പരിക്കേറ്റ ഹരി പ്രസാദിനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. വടകര പൊലിസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു. സംഭവസ്ഥലത്തു നിന്ന് സ്‌ഫോടക വസ്തുക്കളുടെ അവശിഷ്ടങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.