< Back
Kerala
കൊയിലാണ്ടിയിൽ ആന ഇടഞ്ഞ സംഭവം: ഗുരുവായൂർ പീതാംബരന്റെ രക്തസാമ്പിൾ രാസപരിശോധനയ്ക്ക് അയച്ചു
Kerala

കൊയിലാണ്ടിയിൽ ആന ഇടഞ്ഞ സംഭവം: ഗുരുവായൂർ പീതാംബരന്റെ രക്തസാമ്പിൾ രാസപരിശോധനയ്ക്ക് അയച്ചു

Web Desk
|
17 Feb 2025 1:29 PM IST

അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ നൽകി. പരിക്കേറ്റവരുടെ തുടർചികിത്സയ്ക്കും സഹായം നൽകും

മലപ്പുറം: കൊയിലാണ്ടിയിൽ ഉത്സവത്തിനിടെ ആന ഇടഞ്ഞതിൽ വനം വകുപ്പ് കൂടുതൽ പരിശോധനയിലേക്ക് കടന്നു ഗുരുവായൂർ പീതാംബരനെ എഴുന്നള്ളിപ്പിനെത്തിച്ചത് മദപ്പാടിനോട് അടുത്ത സമയത്താണോ എന്നറിയാൻ രക്തസാമ്പിൾ രാസപരിശോധനയ്ക്ക് അയച്ചു. അപകടത്തിൽ മരിച്ച മൂന്ന് പേരുടെ കുടുംബങ്ങൾക്കുള്ള ധനസഹായം ദേവസ്വം മന്ത്രി വി.എൻ വാസവൻ വീട്ടിലെത്തി നൽകി.

മണക്കുളങ്ങര ക്ഷേത്രത്തിലെ എഴുന്നെള്ളിപ്പിപ്പിനിടെ ഗുരുവായൂർ ഗോകുലിനെ ഗുരുവായൂർ പീതാംബരൻ കുത്തുകയായിരുന്നു. പീതാംബരന് മദപ്പാട് അടുക്കുന്ന സമയത്താണോ എഴുന്നള്ളിപ്പിന് എത്തിച്ചതെന്നാണ് വനം വകുപ്പ് പരിശോധിക്കുന്നത്. പീതാംബരന്റെ രക്തം ശേഖരിച്ച് രാസ പരിശോധനയ്ക്ക് അയച്ചു ഇന്നോ നാളെയോ പരിശോധന ഫലം ലഭിക്കും. ഇതിന് പുറമെ പീതാംബരൻറെ ട്രാക്ക് ഹിസ്റ്ററിയും പരിശോധിക്കുന്നു. ആനയുമായി ബന്ധപ്പെട്ട ഇതുവരെയുള്ള കാര്യങ്ങളെല്ലാം ഇതിൽ നിന്നറിയാം. ഗുരുവായൂർ ദേവസ്വത്തോട് ട്രാക്ക് റെക്കോർഡ് ആവശ്യപ്പെട്ടു.

മന്ത്രി വി.എൻ വാസവൻ മണക്കുളങ്ങര ക്ഷേത്രത്തിലെത്തി. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ നൽകി. പരിക്കേറ്റവരുടെ തുടർചികിത്സയ്ക്കും സഹായം നൽകും. വനം വകുപ്പിന് പുറമെ റവന്യു വകുപ്പും സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുന്നുണ്ട്.

Similar Posts