< Back
Kerala

Kerala
ബിഎൽഒമാരുടെ പ്രതിഷേധം; സംസ്ഥാനത്ത് എന്യുമറേഷൻ ഫോം വിതരണത്തിൽ ഇടിവ്
|18 Nov 2025 6:28 AM IST
3,83,737 ഫോമുകൾ മാത്രമാണ് ഇന്നലെ വിതരണം ചെയ്തത്
തിരുവനന്തപുരം: ബിഎൽഒമാരുടെ സംസ്ഥാന വ്യാപക പ്രതിഷേധം മൂലം തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിനുള്ള എന്യുമറേഷൻ ഫോം വിതരണത്തിൽ ഇടിവ്. 3,83,737 ഫോമുകൾ മാത്രമാണ് ഇന്നലെ വിതരണം ചെയ്തത്. ഇതോടെ 2,67,05,632 പേർക്ക് ഫോം വിതരണം ചെയ്തു. ആകെ വോട്ടർമാരുടെ 95.89 ശതമാനമാണിത്.
വരും ദിവസങ്ങളിലും ഫോം വിതരണം മന്ദഗതിയിലാവാനാണ് സാധ്യത. കണ്ണൂർ ഏറ്റുകുടുക്കയിൽ അനീഷ് ജോർജ് ജീവനൊടുക്കിയ പശ്ചാത്തലത്തിൽ വലിയ പ്രതിഷേധത്തിലാണ് ജീവനക്കാർ. വിഷയത്തെ നിയമപരമായി നേരിടാനാണ് സർവീസ് സംഘടനകളുടെയും തീരുമാനം. സംസ്ഥാന വ്യാപക പ്രതിഷേധമുണ്ടായിട്ടും ഇതുവരെയും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ പ്രതികരിച്ചിട്ടില്ല. അതേസമയം, ഈ മാസം 25നുള്ളിൽ ഫോം പൂരിപ്പിച്ച് തിരികെ വാങ്ങാനാണ് കമ്മീഷന്റെ നീക്കം.