< Back
Kerala
രക്ഷാപ്രവർത്തനം കാര്യക്ഷമമല്ല; മുതലപ്പൊഴിയില്‍  മത്സ്യത്തൊഴിലാളികൾ റോഡ് ഉപരോധിക്കുന്നു
Kerala

രക്ഷാപ്രവർത്തനം കാര്യക്ഷമമല്ല; മുതലപ്പൊഴിയില്‍ മത്സ്യത്തൊഴിലാളികൾ റോഡ് ഉപരോധിക്കുന്നു

Web Desk
|
6 Sept 2022 10:30 AM IST

സബ് കലക്ടറെയും പ്രതിഷേധക്കാർ തടഞ്ഞു

തിരുവനന്തപുരം: മുതലപ്പൊഴിയിലെ ബോട്ടപകടത്തിൽ രക്ഷാപ്രവർത്തനം കാര്യക്ഷമമല്ലെന്ന് ആരോപണം. മത്സ്യത്തൊഴിലാളികൾ റോഡ് ഉപരോധിച്ചു. പെരുമാതുറ,അഞ്ചുതെങ്ങ് റോഡുകള്‍ മത്സ്യത്തൊഴിലാളികള്‍ ഉപരോധിച്ചു.ഈ സമയത്ത് സബ് കലക്ടർ മാധവിക്കുട്ടി സ്ഥലത്തെത്തി. കലക്ടറെയും പ്രതിഷേധക്കാർ തടഞ്ഞു.'ഇന്ന് ഏഴുമണിക്കുള്ളിൽ രക്ഷാപ്രവർത്തനം ആരംഭിക്കുമെന്നായിരുന്നു അധികൃതർ നൽകിയ വാക്ക്.എന്നാൽ അത് പാലിച്ചില്ലെന്നും സംഭവം നടന്ന് 24 മണിക്കൂർ കഴിഞ്ഞിട്ടും നാവികസേന എത്തിയില്ലെന്നും മത്സ്യത്തൊഴിലാളികൾ ആരോപിച്ചു.

തുടർന്ന്പ്രതിഷേധക്കാരോട് സംസാരിക്കുകയും തെരച്ചിൽ കാര്യക്ഷമാക്കുമെന്ന് ഉറപ്പുനൽകിയതിനെ തുടർന്നാണ് കലക്ടറെ കടത്തിവിട്ടത്.മൂന്നുപേർക്ക് വേണ്ടിയുള്ള തെരച്ചിലാണ് ഇപ്പോൾ നടക്കുന്നത്.

രാവിലെ കേരള പൊലീസിന്റെയും മറൈൻ എൻഫോഴ്‌സ്‌മെന്റിന്റെയും നേതൃത്വത്തിലാണ് തെരച്ചിൽ ആരംഭിച്ചത്. 10 മണിയോടെയാണ് തെരച്ചിലിനായി നാവികസേനയുടെ ഹെലികോപ്റ്റർ എത്തിയത്. എന്നാൽ പ്രതികൂല കാലാവസ്ഥ തെരച്ചിലിന് തിരിച്ചടിയായി.

ഇന്നലെ ശക്തമായ കാറ്റിലും തിരമാലയിലും പെട്ട വള്ളം മറിഞ്ഞ് രണ്ട് പേരാണ് മരിച്ചത്. വർക്കല സ്വദേശികളായ മുസ്തഫ,ഉസ്മാൻ,സമദ് എന്നിവരെയാണ് ഇനി കണ്ടെത്താനുള്ളത്. അപകട സമയത്ത് മറ്റ് വള്ളങ്ങളിലായെത്തിയവർ നടത്തിയ രക്ഷാപ്രവർത്തനമാണ് 9 പേരുടെ ജീവൻ രക്ഷിച്ചത്. 9 പേർ നീന്തിരക്ഷപ്പെട്ടു.

Similar Posts