< Back
Kerala

Kerala
വൈക്കത്ത് വള്ളം മുങ്ങി നാലുവയസ്സുള്ള കുട്ടിയടക്കം രണ്ടുപേർ മരിച്ചു
|21 Jun 2023 7:30 PM IST
കൊടിയാട്ട് പുത്തൻതറ ശരത് (33), സഹോദരീപുത്രൻ ഇവാൻ (4) എന്നിവരാണ് മരിച്ചത്.
കോട്ടയം: വൈക്കത്ത് വള്ളം മുങ്ങി രണ്ടുപേർ മരിച്ചു. കൊടിയാട്ട് പുത്തൻതറ ശരത് (33), സഹോദരീപുത്രൻ ഇവാൻ (4) എന്നിവരാണ് മരിച്ചത്. വൈക്കം തലയാഴം ചെട്ടിയക്കരി ഭാഗത്തായിരുന്നു അപകടം. ഒരു കുടുംബത്തിലെ ആറുപേരായിരുന്നു വള്ളത്തിൽ ഉണ്ടായിരുന്നത്. മൂന്നുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വൈകീട്ട് അഞ്ചുമണിയോടെയായിരുന്നു അപകടം. മറുകരയിലുള്ള മരണവീട്ടിലേക്ക് വള്ളത്തിൽ പോകുമ്പോഴാണ് അപകടമുണ്ടായത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച മൂന്നുപേരിൽ ഒരാളുടെ നില ഗുരുതരമാണ്.