< Back
Kerala
Boat capsize accident during Champakulam boat race
Kerala

ചമ്പക്കുളം ജലോത്സവത്തിനിടെ വള്ളം മറിഞ്ഞ് അപകടം

Web Desk
|
3 July 2023 6:16 PM IST

ചമ്പക്കുളം സിഡിഎസ് തുഴഞ്ഞ കാട്ടിൽ തെക്കേതിൽ വള്ളമാണ് മറിഞ്ഞത്

ചമ്പക്കുളം: ചമ്പക്കുളം ജലോത്സവത്തിനിടെ വള്ളം മറിഞ്ഞ് അപകടം. പ്രദർശന മത്സരത്തിനിടെ വനിതകൾ തുഴഞ്ഞ തെക്കനോടി വള്ളമാണ് മറിഞ്ഞത്. ആറ്റിൽ വീണ എല്ലാവരെയും രക്ഷപെടുത്തി.

പ്രദർശന വള്ളംകളിക്കിടെ ചെറുവള്ളങ്ങൾ മറിയുന്നത് സാധാരണമായതിനാൽ ഇതിന് മുൻകരുതലെന്നോണം നിരവധി ബോട്ടുകളും വള്ളങ്ങളും വള്ളത്തിന് ചുറ്റുമുണ്ടായിരുന്നത് രക്ഷയായി.

സിഡിഎസ് നെടുമുടി ഗ്രാമപഞ്ചായത്തിന്റെ കമ്പനി എന്ന വള്ളവും സിഡിഎസ് ചമ്പക്കുളം ഗ്രാമപഞ്ചായത്തിന്റെ കാട്ടിൽ തെക്കേതിൽ എന്ന വള്ളവും തമ്മിൽ നടന്ന മത്സരത്തിനിടെയായിരുന്നു അപകടം. ഫിനിഷിംഗ് പോയിന്റിന് മുന്നൂറ് മീറ്റർ അകലെ വെച്ച് വള്ളം കീഴ്‌മേൽ മറിയുകയായിരുന്നു. മുപ്പതോളം പേർ വള്ളത്തിലുണ്ടായിരുന്നുവെന്നാണ് വിവരം.

Similar Posts