< Back
Kerala

Kerala
മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞു; മൂന്നുപേരെ രക്ഷപ്പെടുത്തി, ഒരാളെ കാണാതായി
|17 Aug 2024 7:57 AM IST
അഞ്ചുതെങ്ങ് സ്വദേശി ബെഡനിക്കിനെയാണ് കാണാതായത്.
തിരുവനന്തപുരം: മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞു. വള്ളത്തിലുണ്ടായിരുന്ന നാലുപേരിൽ മൂന്നുപേരെ രക്ഷപ്പെടുത്തി. ഒരാൾക്കായി തിരച്ചിൽ തുടരുകയാണ്. അഞ്ചുതെങ്ങ് സ്വദേശി ബെഡനിക്കിനെയാണ് കാണാതായത്. ഇയാൾക്കായി തിരച്ചിൽ തുടരുകയാണ്.
മത്സ്യത്തൊഴിലാളികളും കോസ്റ്റൽ പൊലീസുമാണ് തിരച്ചിൽ നടത്തുന്നത്. അഞ്ചുതെങ്ങ് സ്വദേശി ജോബോയുടെ 'സിന്ധിയാത്ര മാത' എന്ന വള്ളമാണ് അപകടത്തിൽപ്പെട്ടത്. 6.20 ഓടെയായിരുന്നു അപകടം. മത്സ്യബന്ധനം കഴിഞ്ഞ തിരിച്ചുവരുമ്പോഴാണ് അപകടമുണ്ടായത്. ശക്തമായ തിരയിൽപ്പെട്ട് വള്ളം തലകീഴായി മറിയുകയായിരുന്നു.