< Back
Kerala
നിമിഷ പ്രിയയുടെ മോചന ഫണ്ടിലേക്ക് ഒരു കോടി രൂപ നൽകും: ബോബി ചെമ്മണൂർ
Kerala

നിമിഷ പ്രിയയുടെ മോചന ഫണ്ടിലേക്ക് ഒരു കോടി രൂപ നൽകും: ബോബി ചെമ്മണൂർ

Web Desk
|
11 July 2025 8:44 PM IST

'മോചനത്തിന് ആവശ്യമുള്ള തുക മലയാളികൾ പിരിച്ചെടുക്കുമെന്ന് ഉറപ്പുണ്ട്'

കോഴിക്കോട്: വധശിക്ഷ കാത്ത് ജയിലിൽ കഴിയുന്ന നിമിഷ പ്രിയയുടെ മോചന ഫണ്ടിലേക്ക് ഒരു കോടി രൂപ നൽകുമെന്ന് ബോബി ചെമ്മണ്ണൂർ. നിമിഷ പ്രിയയുടെ മോചനത്തിനായി ഒരു യമൻ പൗരൻ മുഖാന്തരം മരിച്ചയാളുടെ കുടുംബവുമായി ബോബി ചെമ്മണ്ണൂർ ബന്ധപ്പെട്ടു.

യാധനം സ്വീകരിക്കാൻ തയ്യാറെന്ന് കുടുംബം പറഞ്ഞതായി യമൻ പൗരൻ അറിയിച്ചെന്നും ബോബി പറഞ്ഞു. മോചനത്തിന് ആവശ്യമുള്ള തുക മലയാളികൾ പിരിച്ചെടുക്കുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിമിഷപ്രിയയുടെ മോചനത്തിന് കൊല്ലപ്പെട്ട തലാല്‍ അബ്ദു മഹ്ദിയുടെ കുടുംബം ദയാധനമായി 8.67 കോടി രൂപ ആണ് ആവശ്യപ്പെട്ടിരിക്കുന്നത്.

വാർത്ത കാണാം:


Similar Posts