< Back
Kerala
തിരുവനന്തപുരത്ത് കടലിൽ കാണാതായവരുടെ മൃതദേഹം കണ്ടെത്തി
Kerala

തിരുവനന്തപുരത്ത് കടലിൽ കാണാതായവരുടെ മൃതദേഹം കണ്ടെത്തി

Web Desk
|
27 Dec 2022 9:15 AM IST

കണിയാപുരം സ്വദേശികളായ ശ്രേയസ് (17) സാജിദ് (19) എന്നിവരാണ് മരിച്ചത്

തിരുവനന്തപുരം: തിരുവനന്തപുരത്ത് കടലിൽ കാണാതായവരുടെ മൃതദേഹം കണ്ടെത്തി. കണിയാപുരം സ്വദേശികളായ ശ്രേയസ് (17) സാജിദ് (19) എന്നിവരാണ് മരിച്ചത്. പെരുമാതുറ പുതുക്കുറിച്ചി എന്നിവിടങ്ങളിൽ നിന്നുമാണ് മൃതദ്ദേഹങ്ങൾ കണ്ടെത്തിയത്.

ക്രിസമസ് ദിനത്തിൽ വൈകിട്ട് ആറു മണിയോടെയാണ് യുവാക്കളെ കടലിൽ കുളക്കുന്നതിനിടെ കാണാതായത്. കഠിനം കുളം അഞ്ചുതെങ്ങ് കോസ്റ്റൽ പൊലീസ് ഇവർക്കായുള്ള തെരച്ചിൽ നടത്തി വരികയായിരുന്നു. അപ്രതീക്ഷിതമായ തിരയിൽപ്പെട്ടാണ് ഇരുവരേയും കാണാതാത്.

Similar Posts