< Back
Kerala
Bodies of two students missing in Kollam sea found
Kerala

കൊല്ലത്ത് കടലില്‍ കാണാതായ രണ്ട് വിദ്യാര്‍ഥികളുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി

Web Desk
|
15 Feb 2026 3:11 PM IST

കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് പ്ലസ് വണ്‍ വിദ്യാര്‍ഥികളായ ഇരുവരെയും കടലില്‍ കാണാതായത്

കൊല്ലം: പരവൂരില്‍ കടലില്‍ കാണാതായ രണ്ട് വിദ്യാര്‍ഥികളുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി. കൊല്ലം അയത്തില്‍ സ്വദേശികളായ ബിബിന്‍, കണ്ണന്‍ എന്നിവരുടെ മൃതദേഹങ്ങളാണ്‌ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് പ്ലസ് വണ്‍ വിദ്യാര്‍ഥികളായ ഇരുവരെയും കടലില്‍ കാണാതായത്.

ഇന്ന് ഉച്ചക്ക് 12.30ഓടെ ആദ്യം ബിബിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. പിന്നാലെ നടത്തിയ തിരച്ചിലിലാണ് കണ്ണൻ്റെയും മൃതദേഹം കണ്ടെത്തിയത്. നേവിയും ഫയര്‍ഫോഴ്‌സും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റും ഒരുമിച്ചാണ് തിരച്ചില്‍ നടത്തിയത്.

കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് പൊഴിക്കര ദേവീ ക്ഷേത്രത്തിന് സമീപം കടലില്‍ കുളിക്കാനിറങ്ങിയ അഞ്ച് വിദ്യാര്‍ഥികള്‍ തിരയില്‍ പെട്ടത്. മൂന്നുപേരെ രക്ഷപ്പെടുത്തിയിരുന്നു. എന്നാല്‍ രണ്ടുപേരെ കണ്ടെത്താനായിരുന്നില്ല. ബിബിന്റെയും കണ്ണന്റെയും മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി പാരിപ്പളളി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

Similar Posts