< Back
Kerala

Kerala
കുവൈത്തിലെ തീപിടിത്തം; മൃതദേഹങ്ങൾ കൊച്ചിയിൽ എത്തിക്കുമെന്ന് മന്ത്രി വീണ ജോർജ്
|13 Jun 2024 8:07 PM IST
'മലയാളികളെന്ന് സംശയിക്കുന്ന രണ്ട് മൃതദേഹങ്ങൾ തിരിച്ചറിഞ്ഞിട്ടില്ല'
എറണാകുളം: കുവൈത്തിലെ തീപിടിത്തത്തിൽ മരണപ്പെട്ട മലയാളികളുടെ മൃതദേഹം കൊച്ചി വിമാനത്താവളത്തിലെത്തിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. 23 പേരുടെ മരണം സ്ഥിരീകരിച്ചു. മലയാളികളെന്നു സംശയിക്കുന്ന 2 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹങ്ങൾ കൊച്ചിയിലേക്ക് എത്തിക്കണമെന്നാണ് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു. മന്ത്രി കുവൈത്തിലേക്ക് പുറപ്പെട്ടു.
25 ആംബുലൻസുകൾ മൃതദേഹങ്ങൾ കൊണ്ടുപോകാൻ തയ്യാറാക്കി നിർത്തിയിട്ടുണ്ട്. ഇന്നുതന്നെ മൃതദേഹങ്ങൾ കൊണ്ടുവരാനുള്ള നടപടിക്രമങ്ങളാണ് നടത്തുന്നത്. കുവൈത്തിൽ നിന്ന് പുറപ്പെടുന്ന സമയം പിന്നീട് അറിയാൻ സാധിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര സർക്കാരുമായി ഇന്നലെത്തന്നെ ആശയവിനിമയം നടത്തിയിരുന്നെന്നും വീണ ജോർജ് കൂട്ടിച്ചേർത്തു.