< Back
Kerala

Kerala
ഇടുക്കിയിൽ പഞ്ചായത്ത് കുളത്തിൽ മൃതദേഹം കണ്ടെത്തി
|22 Nov 2022 11:23 AM IST
സംഭവത്തിൽ കമ്പം മെട്ട് പൊലീസ് അന്വേഷണം ആരംഭിച്ചു.
ഇടുക്കി: ബാലഗ്രാം പനക്കൽസിറ്റിയിൽ പഞ്ചായത്ത് കുളത്തിൽ മൃതദേഹം കണ്ടെത്തി. ബാലഗ്രാം സ്വദേശി തൊണ്ടിപ്പറമ്പില്‍ ഷാജി (53)യുടെ മൃതദേഹമാണ് കണ്ടെത്തിയത്.
രാവിലെയാണ് മൃതദേഹം കണ്ടത്. റോഡിന് സമീപമുള്ള പൊതുകുളത്തിലായിരുന്നു മൃതദേഹം. രാത്രി നടന്നുപോവുമ്പോൾ കാല്‍വഴുതി കുളത്തില്‍ വീണതാകാമെന്ന് നിഗമനം.
സംഭവത്തിൽ കമ്പം മെട്ട് പൊലീസ് അന്വേഷണം ആരംഭിച്ചു.