< Back
Kerala

Kerala
കൊല്ലത്ത് പൂട്ടിയിട്ട നിലയിൽ കണ്ടെത്തിയ മൃതദേഹത്തിൽ ആഴത്തിലുള്ള മുറിവ്; കൊലപാതകമെന്ന് പൊലീസ്
|24 Sept 2025 5:56 PM IST
മരിച്ചയാളെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല
കൊല്ലം: കൊല്ലം പുനലൂരിൽ റബർതോട്ടത്തിൽ മൃതദേഹം പൂട്ടിയിട്ട നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സ്ഥിരീകരണം. ഇടതു കാലിന് വൈകല്യമുള്ള പുരുഷനാണ് കൊല്ലപ്പെട്ടതെന്നും കണ്ടെത്തൽ.
മൃതദേഹത്തിന് അഞ്ച് ദിവസത്തെ പഴക്കമുണ്ടെന്നാണ് പോസ്റ്റുമോർട്ടത്തിലെ പ്രാഥമിക നിഗമനം. മരിച്ചയാളെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. ചങ്ങലകൾ കൊണ്ട് ബന്ധിച്ച നിലയിൽ കണ്ടെത്തിയ ആളെ കൊലപ്പെടുത്തിയതാണെന്നാണ് സ്ഥിരീകരണം.
പുനലൂരിൽ ഇന്നലെയാണ് റബ്ബർ തോട്ടത്തിൽ മൃതദേഹം കണ്ടെത്തിയത്. മരിച്ച ആളുടെ വലതു വാരിയെല്ലിന് കുത്തേറ്റതായും മൃതദേഹത്തിൽ പൊള്ളൽ ഏറ്റതായും കണ്ടെത്തിയിട്ടുണ്ട്.