< Back
Kerala

Kerala
പൊന്നാനിയിൽ നിന്ന് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി
|20 Oct 2021 10:40 PM IST
രണ്ട് പേരെ ഇനിയും കണ്ടെത്താനായിട്ടില്ല
പൊന്നാനിയിൽ നിന്ന് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. മുക്കാടി സ്വദേശി മുഹമ്മദലിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ബേപ്പൂർ ഉൾക്കടലിൽ നിന്ന് കണ്ടെത്തിയ മൃതദേഹം ബന്ധുക്കൾ തിരിച്ചറിഞ്ഞു. ഒരാഴ്ച്ച മുമ്പാണ് മുഹമ്മദലിയുൾപ്പെടെ മൂന്ന് മത്സ്യത്തൊഴിലാളികളെ കാണാതായത്. രണ്ട് പേരെ ഇനിയും കണ്ടെത്താനായിട്ടില്ല.
കഴിഞ്ഞ വ്യാഴാഴ്ചയാണ് പൊന്നാനിയിൽ നിന്ന് മത്സ്യബന്ധനത്തിനായി പോയ ഫൈബർ വള്ളം മറിഞ്ഞ് അപകടമുണ്ടായത്. അപകടത്തിൽ ബോട്ടിലുണ്ടായിരുന്ന നാല് മത്സ്യത്തൊഴിലാളികളിൽ ഒരാൾ മാത്രമാണ് ഇതിനോടകം രക്ഷപ്പെട്ടത്. കാണാതായവർക്കായുള്ള തെരച്ചിൽ ഊർജിതമാക്കണമെന്നാവശ്യപ്പെട്ട് പൊന്നാനിയിലെ മത്സ്യത്തൊഴിലാളികൾ പ്രതിഷേധിച്ചിരുന്നു. തെരച്ചിലിനായി സർക്കാർ സംവിധാനങ്ങൾ പൂർണമായി ഉപയോഗപ്പെടുത്തുന്നില്ലെന്നാണ് മത്സ്യത്തൊഴിലാളികളുടെ പരാതി.