< Back
Kerala

Kerala
കൊച്ചിയിൽ നടുറോഡിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി; ഫ്ളാറ്റില്‍ നിന്ന് വലിച്ചെറിയുന്ന സി.സി.ടി.വി ദൃശ്യം പുറത്ത്
|3 May 2024 9:37 AM IST
രണ്ടോ മൂന്നോ ദിവസം പ്രായമുള്ള കുട്ടിയുടെ മൃതദേഹമാണ് കണ്ടെത്തിയത്
കൊച്ചി: കൊച്ചി പനമ്പിള്ളി നഗറില്‍ നടുറോഡിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി.പനമ്പിള്ളി നഗർ വിദ്യാനഗറിലാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസും സംഘവും സ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്. ഇന്ന് രാവിലെ 8.30 ഓടെയാണ് കുഞ്ഞിന്‍റെ മൃതദേഹം നാട്ടുകാര്‍ കണ്ടത്. തുടര്‍ന്ന് വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. രണ്ടോ മൂന്നോ ദിവസം പ്രായമുള്ള കുട്ടിയുടെ മൃതദേഹമാണ് കണ്ടെത്തിയത്.
പൊലീസ് സി.സി.ടി.വി കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ സമീപത്തെ ഫ്ളാറ്റില്‍ നിന്ന് ഒരു പൊതി താഴേക്ക് വലിച്ചെറിയുന്നതായി കണ്ടെത്തിയിട്ടുണ്ട്. എട്ടേകാലോടെയാണ് പൊതി വലിച്ചെറിയുന്നത്. ഫ്ളാറ്റില്‍ പൊലീസ് പരിശോധന നടത്തുകയാണ്. എന്നാല്‍ ഏഴുനിലകളുള്ള ഫ്ളാറ്റില്‍ ഗര്‍ഭിണികളാരും താമസിക്കുന്നതായി അറിയില്ലെന്നാണ് അസോസിയേഷന്‍ ഭാരവാഹികള്‍ പറയുന്നത്.