< Back
Kerala

Kerala
സുഡാനിൽ വെടിയേറ്റ് മരിച്ച ആൽബർട്ട് അഗസ്റ്റിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും: സംസ്‌കാരം നാളെ
|19 May 2023 6:54 AM IST
ഏപ്രിൽ 15നാണ് സുഡാനിലെ തന്റെ ഫ്ലാറ്റിൽ വെച്ച് ആൽബർട്ട് അഗസ്റ്റിൻ വെടിയേറ്റ് മരിച്ചത്
കണ്ണൂർ: ആഭ്യന്തര സംഘർഷത്തിനിടെ സുഡാനിലെ ഖാർത്തൂമിൽ വെടിയേറ്റ് മരിച്ച ആൽബർട്ട് അഗസ്റ്റിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. രാവിലെ വ്യോമസേന വിമാനത്തിൽ ഡൽഹിയിൽ എത്തിക്കുന്ന മൃതദേഹം രണ്ടരയോടെ കൊച്ചിയിലെത്തിച്ച് ബന്ധുക്കൾക്ക് കൈമാറും.
കൊച്ചിയിൽ നിന്ന് റോഡ് മാർഗ്ഗമാകും മൃതദേഹം ആലക്കോട് നെല്ലിപ്പാറയിലെ വീട്ടിലെത്തിക്കുക. നാളെ രാവിലെ 9 മണിക്ക് നെല്ലിപ്പാറ ഹോളി ഫാമിലി പള്ളി സെമിത്തേരിയിലാണ് സംസ്കാര ചടങ്ങുകൾ നിശ്ചയിച്ചിരിക്കുന്നത്.
ഏപ്രിൽ 15നാണ് സുഡാനിലെ തന്റെ ഫ്ലാറ്റിൽ വെച്ച് ആൽബർട്ട് അഗസ്റ്റിൻ വെടിയേറ്റ് മരിച്ചത്. സംഘർഷ മേഖലയിൽ കുടുങ്ങിയ ആൽബർട്ടിന്റെ ഭാര്യയെയും മകളെയും കഴിഞ്ഞമാസം 27ന് നാട്ടിലെത്തിച്ചിരുന്നു


