< Back
Kerala
കോട്ടയത്ത് ഒഴുക്കിൽപ്പെട്ട ആളുടെ മൃതദേഹം കണ്ടെത്തി
Kerala

കോട്ടയത്ത് ഒഴുക്കിൽപ്പെട്ട ആളുടെ മൃതദേഹം കണ്ടെത്തി

Web Desk
|
2 Aug 2022 8:33 AM IST

കൂട്ടിക്കൽ സ്വദേശി റിയാസിന്റെ മൃതദേഹമാണ് കണ്ടെത്തിയത്

കോട്ടയം: കോട്ടയത്ത് ഒഴുക്കിൽപ്പെട്ട ആളുടെ മൃതദേഹം കണ്ടെത്തി. കൂട്ടിക്കൽ സ്വദേശി റിയാസിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കൂട്ടിക്കൽ ചപ്പാത്തിന് സമീപത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ ഇയാൾ ഒഴുക്കിൽപെടുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു.

ജില്ലയിൽ 13 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. മീനച്ചിൽ താലൂക്കിൽ എട്ടും, കാഞ്ഞിരപ്പള്ളിയിൽ അഞ്ചും ക്യാമ്പുകളാണ് തുറന്നത്. 88 കുടുംബങ്ങൾ ക്യാമ്പുകളിൽ കഴിയുന്നുണ്ട്. 99 സ്ത്രീകളും 89 പുരുഷന്മാരും 43 കുട്ടികളും അടക്കം 231 പേരാണ് ക്യാമ്പിൽ കഴിയുന്നത്.

അതേസമയം, കനത്ത മഴയിൽ കോതമംഗലത്ത് ആലുവ - മൂന്നാർ റോഡിൽ കോഴിപ്പിള്ളിക്കവലക്ക് സമീപം വെള്ളം കയറി. ഇന്ന് പുലർച്ചയോടെയാണ് റോഡിൽ വെള്ളം കയറിയത്. ഏതാനും വ്യാപാര സ്ഥാപനങ്ങളിൽ വെള്ളം കയറിയിട്ടുണ്ട്. ഭൂതത്താൻകെട്ട് ഡാമിൻറെ 15 ഷട്ടറുകൾ എട്ടു മീറ്ററായി ഉയർത്തിയിട്ടുണ്ട്.

Related Tags :
Similar Posts