< Back
Kerala
Body of missing student found on Kozhikode beach
Kerala

കോഴിക്കോട് ബീച്ചിൽ തിരയിൽപ്പെട്ട് കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി

Web Desk
|
4 Jun 2023 11:43 PM IST

ഒളവണ്ണ സ്വദേശികളായ മുഹമ്മദ് ആദിൽ, ആദിൽ ഹസ്സൻ എന്നിവരെ ഇന്ന് രാവിലെയാണ് കാണാതായത്

കോഴിക്കോട്: കോഴിക്കോട് ബീച്ചിൽ തിരയിൽപ്പെട്ട് കാണാതായ വിദ്യാർഥികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. രണ്ടാമത്തെയാൾക്കായി നായി കോസ്റ്റ് ഗാർഡിന്റെയും മത്സ്യത്തൊഴിലാളികളുടെയും നേതൃത്വത്തിൽ തെരച്ചിൽ തുടരുകയാണ്.

ഒളവണ്ണ സ്വദേശികളായ മുഹമ്മദ് ആദിൽ(18), ആദിൽ ഹസ്സൻ (16) എന്നിവരെ ഇന്ന് രാവിലെയാണ് കാണാതായത്. കോഴിക്കോട് ബീച്ചിലെ ലയൺസ് പാർക്കിന് സമീപത്തുവെച്ചാണ് കുട്ടികൾ തിരയിൽപ്പെട്ടത്. രാവിലെ ഫുട്‌ബോൾ കളിക്കാനായി എത്തിയ കുട്ടികൾ കളിക്ക് ശേഷം കുളിക്കാനിറങ്ങിയപ്പോൾ തിരയിൽപ്പെടുകയായിരുന്നു.

മൂന്ന് കുട്ടികളാണ് തിരയിൽപ്പെട്ടത്. ഒരാളെ മത്സ്യത്തൊഴിലാളികളും ബീച്ചിലുണ്ടായിരുന്നവരും ചേർന്ന് രക്ഷിച്ചു. മറ്റു രണ്ടുപേർക്ക് നീന്തലറിയില്ലെന്നാണ് ബീച്ചിലുണ്ടായിരുന്നവർ പറയുന്നത്.

ഉൾക്കടലിൽ ശക്തമായ മഴയുള്ളതിനാൽ തന്നെ രക്ഷാപ്രവർത്തനം ദുഷ്‌കരമാണെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. കുട്ടികൾ ഒഴുക്കിൽപ്പെട്ടത് ശക്തമായ അടിയൊഴുക്കുള്ള ഭാഗത്താണെന്നും ഇവർ പറഞ്ഞു.

Similar Posts