< Back
Kerala
കോട്ടയത്ത് മീനച്ചിലാറ്റിൽ കാണാതായ വിദ്യാർഥികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി
Kerala

കോട്ടയത്ത് മീനച്ചിലാറ്റിൽ കാണാതായ വിദ്യാർഥികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി

Web Desk
|
4 May 2025 4:30 PM IST

അടിമാലി സ്വദേശി അമല്‍ കെ. ജോമോനായി തിരച്ചിൽ തുടരുകയാണ്.

കോട്ടയം: ഭരണങ്ങാനത്ത് മീനച്ചിലാറ്റിൽ കാണാതായ വിദ്യാർഥികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. പെരുവന്താനം സ്വദേശി ആല്‍ബിൻ ‍ജോസഫ് (21)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്.

അപകടമുണ്ടായ വിലങ്ങുപാറ കടവിന് 200 മീറ്റര്‍ മാറി അമ്പലക്കടവിന് സമീപത്തുനിന്നാണ് മൃതദേഹം ലഭിച്ചത്. മൃതദേഹം പാലാ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ആൽബിനൊപ്പം കാണാതായ അടിമാലി സ്വദേശി അമല്‍ കെ. ജോമോനായി തിരച്ചിൽ തുടരുകയാണ്. ഇന്നലെ വൈകീട്ട് അഞ്ചോടെയാണ് മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ വിദ്യാർഥികളെ കാണാതായത്.

ജർമൻ ഭാഷാ പഠന കേന്ദ്രത്തിലെ വിദ്യാർഥികളും സുഹൃത്തുക്കളുമായ നാലു പേർ ഇന്നലെ മീനച്ചിലാറ്റില്‍ ഭരണങ്ങാനം വിലങ്ങുപാറ കടവില്‍ കുളിക്കാൻ ഇറങ്ങിയപ്പോഴായിരുന്നു അപകടം. ഇവരിൽ രണ്ട് പേർ ഒഴുക്കിൽപ്പെടുകയായിരുന്നു.

ഇവർക്കായി ഇന്നലെ രാത്രി വരെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താത്തതിനെ തുടർന്ന് നിർത്തുകയും കളരിയാമ്മാക്കൽ ചെക്ക് ഡാം തുറന്ന് ജലനിരപ്പ് കുറച്ച ശേഷം ഇന്ന് രാവിലെ ആറ് മണിയോടെ പുനരാരംഭിക്കുകയുമായിരുന്നു. ഫയർഫോഴ്സും പൊലീസും വിവിധ സന്നദ്ധ സംഘടനാ പ്രവർത്തകരുമാണ് തിരച്ചിൽ നടത്തുന്നത്.


Similar Posts