< Back
Kerala
കെപിസിസിക്ക് മറുപടിയുമായി ബോളിവുഡ് താരം പ്രീതി സിൻ‌ഡ; വ്യക്തതക്ക് നന്ദിയെന്ന് കെപിസിസി
Kerala

കെപിസിസിക്ക് മറുപടിയുമായി ബോളിവുഡ് താരം പ്രീതി സിൻ‌ഡ; വ്യക്തതക്ക് നന്ദിയെന്ന് കെപിസിസി

Web Desk
|
25 Feb 2025 2:58 PM IST

സോഷ്യൽമീഡിയ അക്കൗണ്ടുകൾ 18 കോടിക്ക് ബിജെപിക്ക് കൈമാറിയെന്നും ആ പണം കൊണ്ട് കടബാധ്യത തീർത്തുവെന്നുമാണ് കെപിസിസി ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ പ്രചരിപ്പിച്ചത്

ന്യൂ ഡൽഹി: കെപിസിസിയുടെ ട്വിറ്റർ ഹാൻഡിലെ പോസ്റ്റിനെതിരെ രൂക്ഷഭാഷയിൽ മറുപടി നൽകി നടി പ്രീതി സിൻ‌ഡ. ഒരു രാഷ്ട്രീയ പാർട്ടി ഇത്തരം പ്രവൃത്തി ചെയ്യുന്നത് ഞെട്ടൽ ഉണ്ടാക്കുന്നുവെന്നും ഈ വാദങ്ങളൊക്കെ തെറ്റാണെന്നും താരം എക്സിൽ പ്രതികരിച്ചു.

കഴിഞ്ഞ ദിവസമാണ് ബോളിവുഡ് താരം പ്രീതി സിൻ‌ഡ തന്റെ സോഷ്യൽമീഡിയ അക്കൗണ്ടുകൾ 18 കോടക്ക് ബിജെപിക്ക് കൈമാറിയെന്നും ആ പണം കൊണ്ട് കടബാധ്യത തീർത്തുവെന്നും കെപിസിസി ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ പ്രചരിപ്പിച്ചത്. ഇതിനെതിരെ താരം രംഗത്ത് വന്നു. കെപിസിസി പ്രചാരണം വ്യാജവും ലജ്ജാകരവുമാണെന്നും തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്നത് താനാണെന്നും താരം എക്സ് പോസ്റ്റിൽ പറഞ്ഞു. പത്തു വർഷങ്ങൾക്ക് മുൻപാണ് താനൊരു വായ്പ എടുത്തതെന്നും തന്റെ വായ്പകൾ സ്വന്തം നിലയിൽ അടച്ചുതീർത്തുവുന്നെനും പ്രീതി പറഞ്ഞു. ഈ മറുപടി കണക്കിൽ എടുത്ത് തെറ്റായ പ്രചാരണങ്ങൾ അവസാനിപ്പിക്കണമെന്നും പ്രീതി എക്സിൽ കുറിച്ചു.

അതേസമയം, മാധ്യമങ്ങളിലൂടെ വന്ന വാർത്തകളുടെ അടിസ്ഥാനത്തിലാണ് പോസ്റ്റ് ഇട്ടതെന്ന് കോൺഗ്രസ് കേരള ഘടകം വിശദീകരണം നൽകി. കാര്യങ്ങൾ വ്യക്തമാക്കിയതിന് താരത്തിന് നന്ദിയും അറിയിച്ചു. മറ്റുള്ള താരങ്ങളെ പോലെ തങ്ങളുടെ സാമൂഹ്യ മാധ്യമങ്ങൾ ഐടി സെല്ലുകൾക്ക് വിൽക്കാത്തതിൽ സന്തോഷമുണ്ടെന്നും കെപിസിസി പറഞ്ഞു.

Similar Posts