< Back
Kerala

Kerala
കഴക്കൂട്ടത്ത് യുവാവിന് നേരെ ബോംബേറ്
|7 April 2022 8:41 PM IST
ആക്രമണത്തിൽ യുവാവിന്റെ കാലിന് ഗുരുതരമായി പരിക്കേറ്റു. കാൽചിന്നിച്ചിതറിയ നിലയിൽ യുവാവിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
തിരുവനന്തപുരം: കഴക്കൂട്ടം മേനംകുളത്ത് യുവാവിന് നേരെ ബോംബേറ്. തുമ്പ പുതുവൽ പുരയിടത്തിൽ പുതുരാജൻ ക്ലീറ്റസി (34)ന് നേരെയാണ് ബോംബേറുണ്ടായത്. ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് ബോംബെറിഞ്ഞത്.
ആക്രമണത്തിൽ യുവാവിന്റെ കാലിന് ഗുരുതരമായി പരിക്കേറ്റു. കാൽചിന്നിച്ചിതറിയ നിലയിൽ യുവാവിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ലഹരിമാഫിയയാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. ക്ലീറ്റസിന് ഒപ്പമുണ്ടായിരുന്ന സുനിലിനെയാണ് അക്രമികൾ ലക്ഷ്യമിട്ടിരുന്നതെന്നാണ് സംശയിക്കുന്നത്.
സിജു, സുനിൽ എന്നീ സുഹൃത്തുക്കളുമായി സംസാരിച്ചു നിൽക്കവെ രാത്രി ഏഴരയോടെയാണ് ക്ലീറ്റസിന് നേരെ ബോംബെറിഞ്ഞത്. തുമ്പ സ്വദേശിയായ ലിയോൺ ജോൺസന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമണത്തിന് പിന്നിലെന്നാണ് വിവരം.