< Back
Kerala

Kerala
തേങ്ങ പെറുക്കാൻ പറമ്പിൽ പോയ വയോധികൻ ബോംബ് പൊട്ടി മരിച്ചു
|18 Jun 2024 3:21 PM IST
എരഞ്ഞോളി കുടത്തളം സ്വദേശി വേലായുധൻ(75)ആണ് മരിച്ചത്
തലശേരി: കണ്ണൂര്‍ തലശേരിയില്‍ തേങ്ങ പെറുക്കാൻ പറമ്പിൽ പോയ വയോധികൻ ബോംബ് പൊട്ടി മരിച്ചു. എരഞ്ഞോളി കുടത്തളം സ്വദേശി വേലായുധൻ(75)ആണ് മരിച്ചത്.
എരഞ്ഞോളി പഞ്ചായത്ത് ഓഫീസിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പിലാണ് സംഭവം. സ്റ്റീൽ ബോംബാണ് പൊട്ടിത്തെറിച്ചത്. സ്റ്റീല്‍ പാത്രം കണ്ടതോടെ തുറന്നു നോക്കാൻ ശ്രമിക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം.
ഇരു കൈകളും പൂർണമായി അറ്റുപോയ നിലയിലായിരുന്നു. ആശുപത്രിയിലെത്തിക്കും മുൻപ് തന്നെ വേലായുധൻ മരിച്ചിരുന്നു.
Watch Video Report