< Back
Kerala

Kerala
സംസ്ഥാനത്തെ പ്രധാന കേന്ദ്രങ്ങളില്‍ ബോംബ് ഭീഷണി; മുഖ്യമന്ത്രിയുടെ ഓഫീസിലും രാജ്‍ഭവനിലും നെടുമ്പാശേരി വിമാനത്താവളത്തിലും ബോംബ് വച്ചെന്ന് സന്ദേശം
|28 April 2025 12:09 PM IST
തലസ്ഥാനത്ത് രണ്ടുദിവസത്തിനിടെയുണ്ടാകുന്ന എട്ടാമത്തെ ബോംബ് ഭീഷണിയാണിത്
തിരുവനന്തപുരം:തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ ഓഫീസിൽ ബോംബ് ഭീഷണി.സ്ഥലത്ത് ബോംബ് സ്വകാഡ് പരിശോധന നടത്തുന്നു. രണ്ടുദിവസത്തിനുള്ളിൽ തലസ്ഥാനത്ത് എട്ടാമത്തെ ബോംബ് ഭീഷണിയാണിത്.
കമ്മീഷണർക്കാണ് ഭീഷണി സന്ദേശം എത്തിയത്. ഇതിന് പുറമെ രാജ് ഭവനിലും ഗതാഗത കമ്മീഷണറുടെ ഓഫീസിലും ഭീഷണി സന്ദേശമെത്തിയിട്ടുണ്ട്.
അതിനിടെ. കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തില്‍ ബോംബ് ഭീഷണി സന്ദേശമെത്തി. ഇ-മെയില്‍ മുഖേനെയാണ് ഭീഷണി സന്ദേശമെത്തിയത്. ഇതിന്‍റെ പശ്ചാത്തലത്തില്‍ വിമാനത്താവളത്തിൽ സുരക്ഷ ശക്തമാക്കി.