< Back
Kerala
തിരുവനന്തപുരത്ത് ഹോട്ടൽ ഫോര്‍ട്ട് മാനറില്‍ ബോംബ് ഭീഷണി
Kerala

തിരുവനന്തപുരത്ത് ഹോട്ടൽ ഫോര്‍ട്ട് മാനറില്‍ ബോംബ് ഭീഷണി

Web Desk
|
2 Feb 2025 2:30 PM IST

യാക്കൂബ് മേമന്റെ പേരില്‍ ഇ മെയില്‍ സന്ദേശം ലഭിച്ചെന്ന് വിവരം

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഹോട്ടല്‍ ഫോര്‍ട്ട് മാനറില്‍ ബോംബ് ഭീഷണി. മുംബൈ സ്ഫോടനക്കേസ് പ്രതി യാക്കൂബ് മേമന്റെ പേരിലാണ് ഇ മെയില്‍ സന്ദേശമെത്തിയത്. മനുഷ്യ ബോംബ് ഉപയോഗിച്ച് ഹോട്ടല്‍ തകര്‍ക്കുമെന്നാണ് ഭീഷണി.

ഇന്ന് രാവിലെയായിരുന്നു ഹോട്ടലിനു നേരെ ബോംബ് ഭീഷണി സന്ദേശമെത്തിയത്. മനുഷ്യ ബോംബ് ഉപയോഗിച്ച് 2.30ന് സ്‌ഫോടനം നടത്തുമെന്നായിരുന്നു സന്ദേശം.

ഡിസിപി നകുൽ രാജേന്ദ്ര ദേശ്മുഖിൻ്റെ നേതൃത്വത്തിൽ ബോംബ് സ്ക്വാഡും , ഡോഗ് സ്ക്വാഡും പരിശോധന തുടരുകയാണ്. സന്ദേശം വ്യാജമാകാനാണ് സാധ്യതയെന്നും പരിശോധനയിൽ ഒന്നും കണ്ടെത്തിയിട്ടില്ലെന്നും ഡിസിപി പറഞ്ഞു.

വാര്‍ത്ത കാണാം:

Similar Posts