< Back
Kerala

Kerala
കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ബോംബ് ഭീഷണി; വിമാന സർവീസുകളെ ബാധിച്ചു
|2 May 2025 9:36 AM IST
ഹിസ്ബുൽ മുജാഹിദിന്റെ പേരിലാണ് ഭീഷണി സന്ദേശം വന്നത്
കൊച്ചി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ബോംബ് ഭീഷണി. ഇന്നലെ രാത്രിയാണ് ഡിഐജിയുടെ ഔദ്യോഗിക മെയിലിലേക്ക് ബോംബ് ഭീഷണി വന്നത്. വിമാനത്താവളത്തിൽ ബോംബ് സ്‌ക്വാഡിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി. ഹിസ്ബുൽ മുജാഹിദിന്റെ പേരിലാണ് ഭീഷണി സന്ദേശം വന്നത്. ഡൽഹിയിൽ നിന്നുള്ള വിമാന സർവീസുകളെ ബാധിച്ചു.
കഴിഞ്ഞ തിങ്കളാഴ്ചയും നെടുമ്പാശേരി വിമാനത്താവളത്തിൽ വ്യാജ ബോംബ് ഭീഷണി ഉണ്ടായിരുന്നു. മെയില്‍ മുഖേനെയാണ് ഭീഷണി സന്ദേശമെത്തിയത്. ഇതിന്‍റെ പശ്ചാത്തലത്തില്‍ വിമാനത്താവളത്തിൽ സുരക്ഷ ശക്തമാക്കിയിരുന്നു.