< Back
Kerala

Kerala
സെക്രട്ടേറിയറ്റിൽ ബോംബ് ഭീഷണി; സന്ദേശമെത്തിയത് പൊലീസ് ആസ്ഥാനത്തേക്ക്
|9 Nov 2023 11:57 AM IST
ഭീഷണിയെ തുടര്‍ന്ന് കന്റോൺമെന്റ് പോലീസ് ഉൾപ്പെടെ സെക്രട്ടറിയേറ്റിൽ പരിശോധന നടത്തുകയാണ്
തിരുവനന്തപുരം: സെക്രട്ടേറിയറ്റ് കെട്ടിടത്തില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് അജ്ഞാതന്‍റെ ഭീഷണി. പോലീസ് ആസ്ഥാനത്തെ 112 എന്ന ഫോണ്‍ നമ്പറിലേക്കാണ് സന്ദേശമെത്തിയത്. ഭീഷണിയെ തുടര്‍ന്ന് കന്റോൺമെന്റ് പോലീസ് ഉൾപ്പെടെ സെക്രട്ടറിയേറ്റിൽ പരിശോധന നടത്തി. അസ്വാഭാവികമായ ഒന്നും കണ്ടെത്താനായില്ല.
രാവിലെ 11 മണിയോടെയാണ് പൊലീസ് സ്റ്റേഷനിൽ സന്ദേശമെത്തിയത്. സെക്രട്ടേറിയറ്റിന് അകത്തും പുറത്തും ഉച്ചക്ക് ഉള്ളിൽ ബോംബ് വെക്കുമെന്നാണ് സന്ദേശത്തിലുള്ളത്. പൊഴിയൂരിൽ നിന്നാണ് സന്ദേശമെന്ന് പരിശോധിച്ചപ്പോൾ കണ്ടെത്തി.
പൊഴിയൂരിലെ ഉച്ചക്കട സ്വദേശിയാണ് ഫോൺ ചെയ്തത്. ഇയാൾക്ക് മാനസിക വെല്ലുവിളി ഉണ്ടെന്ന പ്രാഥമിക വിവരമാണ് പൊലീസ് പങ്കുവെക്കുന്നത്.
Watch Video Report