< Back
Kerala

Kerala
പുതുവത്സര ദിനത്തിൽ സ്ഫോടനം നടത്തും; മുംബൈയിൽ ബോംബ് ഭീഷണി
|31 Dec 2023 11:32 AM IST
പൊലീസ് കൺട്രോൾ റൂമിലേക്ക് ആണ് ഫോൺ വഴി ഭീഷണി സന്ദേശം എത്തിയത്.
മുംബൈ: മുംബൈയിൽ ബോംബ് ഭീഷണി. പുതുവത്സര ദിനത്തിൽ ബോംബ് സ്ഫോടനം നടത്തുമെന്നാണ് അജ്ഞാതൻ്റെ ഭീഷണി സന്ദേശം. പൊലീസ് കൺട്രോൾ റൂമിലേക്ക് ആണ് ഫോൺ വഴി ഭീഷണി സന്ദേശം എത്തിയത്.
ഇതിന് പിന്നാലെ നഗരത്തിലെ സുരക്ഷ പൊലീസ് വർധിപ്പിച്ചു. നഗരത്തിൽ വാഹനപരിശോധനയും പൊലീസ് ആരംഭിച്ചിട്ടുണ്ട്.
ഭീഷണി സന്ദേശത്തിന് പിന്നാലെ ഡൽഹിയിലും ജാഗ്രത ശക്തമാക്കി. ഫോൺ കോളിൻ്റെ ഉറവിടം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായി മുംബൈ പൊലീസ് അറിയിച്ചു.