< Back
Kerala

Kerala
കഴക്കൂട്ടത്ത് നാടൻ ബോംബുശേഖരം കണ്ടെത്തി; പിടിച്ചെടുത്തത് 12 ബോംബുകൾ
|27 April 2022 10:10 PM IST
റെയിൽവെ പൊലീസ് പട്രോളിംഗ് നടത്തുന്നതിനിടെയാണ് ബോംബുകൾ കണ്ടെത്തിയത്
തിരുവനന്തപുരം: തലസ്ഥാനത്ത് നാടൻ ബോംബുശേഖരം കണ്ടെത്തി. കഴക്കൂട്ടം റെയിൽവേ സ്റ്റേഷന് ഒരു കിലോമീറ്റർ മാറിയാണ് പന്ത്രണ്ട് നാടൻ ബോംബുകൾ കണ്ടെത്തിയത്. റെയില്‍വെ പൊലീസ് പട്രോളിംഗ് നടത്തുന്നതിനിടെയാണ് റെയിൽവേ പാളത്തിനു സമീപം കുറ്റിക്കാട്ടിൽ സംശയാസ്പദമായി നാലുപേരെ കണ്ടത്. എന്നാല്‍, പൊലീസിനെ കണ്ടതോടെ മൂന്നുപേർ ഓടി രക്ഷപ്പെട്ടു. ഒരാളെ പിടികൂടി ചോദ്യം ചെയ്യുന്നതിനിടെ ഇയാളും പൊലീസിന്റെ കൈ തട്ടി മാറ്റി രക്ഷപ്പെട്ടു. തുടര്‍ന്ന് സമീപപ്രദേശത്ത് നടത്തിയ പരിശോധനയിലാണ് രണ്ട് കവറിലായി ബോംബുകൾ കണ്ടെത്തിയത്.