< Back
Kerala

Kerala
തിരുവനന്തപുരം കുളത്തൂർ മാർക്കറ്റിൽ നാടൻ ബോംബുകൾ കണ്ടെത്തി
|19 Jun 2024 1:07 PM IST
മാർക്കറ്റിനുള്ളിൽ പ്ലാസ്റ്റിക് കവറിൽ സൂക്ഷിച്ചിരുന്ന അഞ്ച് നാടൻ ബോംബുകളാണ് കണ്ടെത്തിയത്.
തിരുവനന്തപുരം: കുളത്തൂർ മാർക്കറ്റിൽ നാടൻ ബോംബുകൾ കണ്ടെത്തി. മാർക്കറ്റിനുള്ളിൽ പ്ലാസ്റ്റിക് കവറിൽ സൂക്ഷിച്ചിരുന്ന അഞ്ച് നാടൻ ബോംബുകളാണ് കച്ചവടക്കാർ രാവിലെ കണ്ടെത്തിയത്.
കഴക്കൂട്ടം പൊലീസും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി ബോംബ് നിർവീര്യമാക്കുന്നതിനായി സ്‌റ്റേഷനിലേക്ക് മാറ്റി. ബോംബ് കൊണ്ടുവച്ചവരെ കണ്ടെത്താനായി പൊലീസ് പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുന്നുണ്ട്.