< Back
Kerala

Kerala
മലപ്പുറത്ത് 10 മാസം പ്രായമായ കുട്ടിയുടെ തൊണ്ടയിൽ ബോട്ടിൽ അടപ്പ് കുടുങ്ങി, പുറത്തെടുത്തു
|24 Feb 2026 4:13 PM IST
മഞ്ചേരി മുട്ടിപ്പാലം സ്വദേശികളുടെ മകന്റെ തൊണ്ടയിലാണ് അടപ്പ് കുടുങ്ങിയത്
മലപ്പുറം: മലപ്പുറം മഞ്ചേരിയിൽ 10 മാസം പ്രായമുള്ള കുട്ടിയുടെ തൊണ്ടയിൽ കുടുങ്ങിയ ബോട്ടിൽ അടപ്പ് പുറത്തെടുത്ത് മഞ്ചേരി ഗവണ്മെന്റ് മെഡിക്കൽ കോളേജിലെ ഡോക്ടർമാർ.
മഞ്ചേരി മുട്ടിപ്പാലം സ്വദേശികളുടെ മകന്റെ തൊണ്ടയിലാണ് അടപ്പ് കുടുങ്ങിയത്. കുട്ടി കളിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് സംഭവം. ശ്വാസതടസം അനുഭവപ്പെട്ട കുട്ടിയെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അടപ്പ് എടുക്കാൻ കഴിഞ്ഞില്ല.
തൊണ്ടയിൽ പൂർണമായും അടഞ്ഞ് നിന്നിരുന്ന അടപ്പ് നീണ്ട പരിശ്രമത്തിലൂടെയാണ് മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർ പുറത്തെടുത്തത്.
മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെ അത്യാഹിതം വിഭാഗം മേധാവി ഡോ. ഷാനവാസ്, ഡോ. സ്നേഹ, ഡോ. സയൻ എന്നിവരുടെ നേതൃത്വത്തിലാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്