< Back
Kerala

Kerala
ഉറക്കത്തിലായിരുന്ന നാലര വയസുകാരൻ വീടിന്‍റെ മേൽക്കൂരയിൽ നിന്നും വീണ പാമ്പിന്‍റെ കടിയേറ്റ് മരിച്ചു
|10 July 2022 9:28 AM IST
അകമലവാരം വലിയകാട് എൻ. രവീന്ദ്രന്‍റെ മകൻ അദ്വിഷ് കൃഷ്ണയാണ് മരിച്ചത്
മലമ്പുഴ: പാലക്കാട് മലമ്പുഴയിൽ ഉറങ്ങിക്കിടന്ന നാലര വയസുകാരൻ വീടിന്‍റെ മേൽക്കൂരയിൽ നിന്ന് വീണ പാമ്പിന്‍റെ കടിയേറ്റ് മരിച്ചു. അകമലവാരം വലിയകാട് എൻ. രവീന്ദ്രന്‍റെ മകൻ അദ്വിഷ് കൃഷ്ണയാണ് മരിച്ചത്. കുട്ടിയുടെ മൂക്കിലാണ് പാമ്പുകടിയേറ്റത്.
ശനിയാഴ്ച പുലർച്ചെയോടെയാണ് സംഭവം. ഷീറ്റിട്ട വീടിന്‍റെ മേൽക്കൂരയിൽ നിന്നാണു പാമ്പ് മുഖത്തു വീണത്. കുട്ടിയുടെ നിലവിളി കേട്ട് ഉണർന്ന അമ്മ പരിശോധിച്ചപ്പോഴാണ് അദ്വിഷിന്‍റെ മൂക്കിൽ ചോരപ്പാടുകൾ കണ്ടത്. കട്ടിലിനടിയിൽ പാമ്പിനെ കണ്ടെത്തി. വെള്ളിക്കെട്ടൻ ഇനത്തിൽ പെട്ട പാമ്പാണു കടിച്ചത്. കുട്ടിയെ ഉടന്‍ തന്നെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൊട്ടേക്കാട് കാളിപ്പാറ വികെഎൻ എൽപി സ്കൂളിൽ യുകെജി വിദ്യാർഥിയാണ്.