< Back
Kerala
കൊല്ലത്ത് ഒന്നരവയസുകാരനെ തെരുവ് നായ്ക്കൾ കൂട്ടം ചേർന്ന് ആക്രമിച്ചു
Kerala

കൊല്ലത്ത് ഒന്നരവയസുകാരനെ തെരുവ് നായ്ക്കൾ കൂട്ടം ചേർന്ന് ആക്രമിച്ചു

Web Desk
|
30 Dec 2022 5:03 PM IST

സാരമായി പരിക്കേറ്റ കുട്ടിയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കൊല്ലം: ഒന്നരവയസുകാരന് തെരുവുനായയുടെ ആക്രമണം. കൊല്ലം മയ്യനാട് പുല്ലിച്ചിറ കക്കാകടവ് സ്വദേശി രാജേഷ് ആതിര ദമ്പതികളുടെ മകൻ അർണവിനെയാണ് നായ്ക്കൾ കൂട്ടം ചേർന്ന് ആക്രമിച്ചത്. സാരമായി പരിക്കേറ്റ കുട്ടിയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീടിന് മുന്നിൽ നിന്ന കുട്ടിയെയാണ് കൂട്ടമായി എത്തിയ നായ്ക്കൾ ആക്രമിക്കുകയായിരുന്നു.

''ഞാൻ കുഞ്ഞിന് കഞ്ഞി കൊടുക്കുകയായിരുന്നു. പാത്രം കൊണ്ടുവയ്ക്കാൻ അകത്തേക്ക് പോയി തിരിച്ചുവന്നപ്പോഴാണ് നായ്ക്കൾ മോനെ കടിക്കാൻ തുടങ്ങിയത്. വലിയ വടിയെടുത്ത് ഓടിച്ചാണ് കുഞ്ഞിനെ നായ്ക്കളിൽ നിന്നും രക്ഷിച്ചത്''- അർണവിന്റെ മുത്തശ്ശി പറയുന്നു.


Similar Posts