< Back
Kerala

Kerala
ഫുട്ബോള്‍ പരിശീലിപ്പിക്കാമെന്ന് പറഞ്ഞ് ആണ്‍കുട്ടികളെ പീഡിപ്പിച്ച കേസ്: പ്രതിക്ക് 31 വര്‍ഷം തടവ്
|28 Aug 2022 7:09 AM IST
പെരുമ്പാവൂർ അതിവേഗ പോക്സോ കോടതിയാണ് വിധി പറഞ്ഞത്
ഫുട്ബോൾ പരിശീലനം നൽകാമെന്ന് വിശ്വസിപ്പിച്ച് ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയെ 31 വർഷം തടവിന് ശിക്ഷിച്ചു. പെരുമ്പാവൂർ അതിവേഗ പോക്സോ കോടതിയാണ് എളംകുളം തേവര കോന്തുരുത്തി സ്വദേശി ഷാജിയെ ശിക്ഷിച്ചത്. 2018ൽ പുത്തൻകുരിശ് പൊലീസ് രജിസ്റ്റർ ചെയ്ത കേസാണിത്.
സെലക്ഷൻ ട്രയൽസ് നടത്തി റിക്രൂട്ട് ചെയ്ത് കോലഞ്ചേരിയിലും മഴുവന്നൂരും താമസിപ്പിച്ച് കുട്ടികളെ പീഡിപ്പിച്ചുവെന്നാണ് കേസ്. ഷാജിക്കെതിരെ മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. രണ്ട് കേസുകൾ വിചാരണയിലാണ്.
കേസ് രജിസ്റ്റർ ചെയ്തതിനെ തുടർന്ന് മുംബൈ, ചെന്നൈ, പുനെ, ഡൽഹി തുടങ്ങിയ സ്ഥലങ്ങളില്‍ ഒളിവിലായിരുന്നു ഷാജി. 2019ലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.