< Back
Kerala

Kerala
വിൽപ്പനക്കരാർ ലംഘിച്ചു; ഡി.ജി.പി യുടെ ഭാര്യയുടെ ഭൂമി ജപ്തി ചെയ്ത് കോടതി
|1 July 2024 9:42 AM IST
പണം തിരികെ കൊടുക്കുമ്പോൾ ജപ്തി ഒഴിവാകുമെന്ന വ്യവസ്ഥയിലാണ് നടപടി
തിരുവനന്തപുരം: ഡി.ജി.പി ഷെയ്ഖ് ദർവേശ് സാഹിബിന്റെ ഭാര്യ എസ് ഫരീദാ ഫാത്തിമയുടെ ഭൂമി ജപ്തി ചെയ്ത് കോടതി. 30 ലക്ഷം രൂപ മുൻകൂറായി വാങ്ങി വിൽപ്പനക്കരാർ ലംഘിച്ചെന്ന് കണ്ടെത്തിതിനെ തുടർന്നാണ് കോടതി നടപടി.
പണം തിരികെ കൊടുക്കുമ്പോൾ ജപ്തി ഒഴിവാകുമെന്ന വ്യവസ്ഥയിലാണ് നടപടിയെന്ന് അഡീഷനൽ സബ് കോടതി വ്യക്തമാക്കി.