< Back
Kerala

Kerala
കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടിയിൽ; കെ.എസ്.ആർ.ടി.സി ഡെപ്യൂട്ടി ജനറൽ മാനേജറെ സസ്‌പെൻഡ് ചെയ്യും
|16 July 2023 6:45 AM IST
ബസുകളിൽ പരസ്യം പതിക്കുന്നതിന് കരാർ എടുത്ത കരാറുകാരനിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഉദയകുമാർ പിടിയിലായത്
തിരുവനന്തപുരം: കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടിയിലായ കെഎസ്ആർടിസി ഡെപ്യൂട്ടി ജനറൽ മാനേജർ ഉദയകുമാറിനെ സസ്പെൻഡ് ചെയ്യാൻ ഗതാഗത മന്ത്രി ഉത്തരവിട്ടു. കെഎസ്ആർടിസി ബസുകളിൽ പരസ്യം പതിക്കുന്നതിന് കരാർ എടുത്ത കരാറുകാരനിൽ നിന്ന് കൈക്കൂലി വാങ്ങവെയാണ് ഉദയകുമാർ വിജിലൻസ് പിടിയിലായത്.
ഒരു ലക്ഷം രൂപ ആവശ്യപ്പെട്ട ഉദയകുമാറിന് കരാറുകാരൻ നേരത്തെ നാല്പതിനായിരം രൂപ നൽകിയിരുന്നു. തിരുവനന്തപുരത്തെ ഒരു സ്വകാര്യ ക്ലബ്ബിൽ വച്ച് ബാക്കി തുക കൈമാറുന്നതിനിടെയാണ് വിജിലൻസ് ഉദയകുമാറിനെ പിടികൂടിയത്. കരാറുകാരൻ വിവരമറിയിച്ചതിന് തുടർന്ന് വിജിലൻസ് ഡിവൈഎസ്പി വിനോദ് സീനിന്റെ നേതൃത്വത്തിലുള്ള സംഘം ക്ലബ്ബിലെത്തി ഉദയകുമാറിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.