< Back
Kerala
bribe for job haridasan appeard at police station
Kerala

നിയമനക്കോഴ: പരാതിക്കാരനായ ഹരിദാസൻ പൊലീസ് സ്‌റ്റേഷനിൽ ഹാജരായി

Web Desk
|
9 Oct 2023 11:08 AM IST

കന്റോൺമെന്റ് സ്‌റ്റേഷനിലാണ് ഹരിദാസൻ ഹാജരായത്.

തിരുവനന്തപുരം: നിയമനക്കോഴയിൽ പരാതിക്കാരനായ ഹരിദാസൻ പൊലീസ് സ്റ്റേഷനിൽ ഹാജരായി. കന്റോൺമെന്റ് സ്‌റ്റേഷനിലാണ് ഹരിദാസൻ ഹാജരായത്. ഹരിദാസിനെ വിശദമായി ചോദ്യം ചെയ്യും. അഖിൽ സജീവ് പിടിയിലായ ശേഷം ആദ്യമായാണ് ഹരിദാസനെ ചോദ്യം ചെയ്യുന്നത്.

അഖിൽ മാത്യുവിന് പണം നൽകിയെന്ന ഹരിദാസന്റെ മൊഴിയാണ് കേസ് രാഷ്ട്രീയ വിവാദമായത്. എന്നാൽ ഇത് വ്യാജമാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇത് സംബന്ധിച്ച് കൂടുതൽ വിശദാംശങ്ങൾ ലഭിക്കാനാണ് ഹരിദാസനെ ചോദ്യം ചെയ്യുന്നത്. മൊഴി വ്യാജമാണെന്ന് കണ്ടെത്തിയതോടെ ഹരിദാസൻ ഒളിവിൽ പോയിരുന്നു.

Related Tags :
Similar Posts