< Back
Kerala
Bribery allegation at Kerala Health Ministers office ,Veena George,Haridasan, a Malappuram resident,latest malayalam news,നിയമനക്കോഴ വിവാദം: പരാതിക്കാരനായ ഹരിദാസിന്റെ മൊഴി ഇന്നെടുക്കും, വീണാജോര്‍ജിന്‍റെ പഴ്സണല്‍ സ്റ്റാഫ് അംഗം,
Kerala

നിയമനക്കോഴ വിവാദം: പരാതിക്കാരനായ ഹരിദാസിന്റെ മൊഴി ഇന്നെടുക്കും

Web Desk
|
29 Sept 2023 6:22 AM IST

നടപടി ഇല്ലെങ്കിൽ പൊലീസിന് പരാതി നൽകുമെന്ന് ഹരിദാസ് മീഡിയവൺ സ്‌പെഷ്യൽ എഡിഷനിൽ

കൊച്ചി: ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ പേഴ്‌സണൽ സ്റ്റാഫ് അഖിൽ മാത്യു നൽകിയ പരാതിയിൽ ഹരിദാസന്റെ മൊഴി ഇന്ന് എടുക്കും. തിരുവനന്തപുരം കൺവോൺമെന്റ് പൊലീസാണ് ഹരിദാസന്റെ മലപ്പുറത്തെ വീട്ടിലെത്തി മൊഴി എടുക്കുക. തന്റെ പേരിൽ വ്യാജ ആരോപണം ഉന്നയിച്ചു, ആൾമാറാട്ടം നടത്തി തുടങ്ങിയ കാര്യങ്ങളാണ് അഖിൽ മാത്യു പരാതിയിൽ പറയുന്നത്.

ഹരിദാസ് ആരോഗ്യമന്ത്രിക്ക് നൽകിയ പരാതിയിൽ ഇതുവരെ അന്വേഷണം തുടങ്ങിയിട്ടില്ല. അതേസമയം, പേഴ്‌സണൽ സ്റ്റാഫംഗം കൈക്കൂലി വാങ്ങിയെന്ന പരാതിയിൽ ആരോഗ്യമന്ത്രി നടപടി സ്വീകരിച്ചില്ലെന്ന് പരാതിക്കാരൻ ഹരിദാസ്. ഇനിയും നടപടി സ്വീകരിച്ചില്ലെങ്കിൽ പൊലീസിൽ പരാതി നൽകുമെന്നും ഹരിദാസ് പറഞ്ഞു. മീഡിയവൺ സ്‌പെഷൽ എഡിഷനിലായിരുന്നു ഹരിദാസിന്റെ പ്രതികരണം.

Similar Posts