< Back
Kerala
ഇഡി ഉദ്യോഗസ്ഥൻ പ്രതിയായ കൈക്കൂലി കേസ്; പരാതിക്കാരന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തീർപ്പാക്കി
Kerala

ഇഡി ഉദ്യോഗസ്ഥൻ പ്രതിയായ കൈക്കൂലി കേസ്; പരാതിക്കാരന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തീർപ്പാക്കി

Web Desk
|
17 Jun 2025 12:17 PM IST

അനീഷ് ബാബുവിനെ അറസ്റ്റ് ചെയ്യില്ലെന്ന് ഇഡി

കൊച്ചി: ഇഡി അസിസ്റ്റന്റ് ഡയറക്ടര്‍ ശേഖര്‍ കുമാര്‍ പ്രതിയായ കൈക്കൂലി കേസിൽ പരാതിക്കാരൻ അനീഷ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തീർപ്പാക്കി. പരാതിയെക്കുറിച്ച് ഇഡി അന്വേഷണം ആരംഭിച്ച സാഹചര്യത്തിലാണ് അനീഷ് ബാബു മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചത്.

അനീഷ് ബാബുവിനെ അറസ്റ്റ് ചെയ്യാൻ ഉദ്ദേശിക്കുന്നില്ല എന്ന് ഇഡി അറിയിച്ചു. വിവരശേഖരണത്തിന് മാത്രമാണ് അനീഷ് ബാബുവിനെ വിളിപ്പിച്ചതെന്നും ഇഡി വ്യക്തമാക്കി. ഇഡിയുടെ നിലപാട് രേഖപ്പെടുത്തി മുൻകൂർ ജാമ്യാപേക്ഷയിലെ നടപടികൾ ഹൈക്കോടതി അവസാനിപ്പിച്ചു.

ശേഖര്‍ കുമാറിന്റെ അറസ്റ്റ് തടഞ്ഞ നടപടിയും ഹൈക്കോടതി നീട്ടി. വിജിലന്‍സ് അന്വേഷണവുമായി ശേഖര്‍കുമാര്‍ സഹകരിക്കണമെന്നും കോടതി വ്യക്തമാക്കി.

കശുവണ്ടി ഇറക്കുമതിയുമായി ബന്ധപ്പെട്ട് ഇഡി രജിസ്റ്റര്‍ ചെയ്ത കള്ളപ്പണ ഇടപാടുകേസില്‍ പലതവണ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുകയും അന്വേഷണം മുന്നോട്ട് പോവുകയും ചെയ്യുന്ന ഘട്ടത്തില്‍, കേസ് ഒതുക്കി തീര്‍ക്കാന്‍ ഇഡി ഉദ്യോഗസ്ഥന്‍ ഉള്‍പ്പടെയുള്ള ആളുകള്‍ തന്നെ കൈക്കൂലിക്കായ് സമീപിച്ചു എന്നായിരുന്നു അനീഷ് ബാബു ഉന്നയിച്ച ആരോപണം.

വാർത്ത കാണാം:


Similar Posts