< Back
Kerala

Kerala
മണൽകടത്തിന് കണക്കുപറഞ്ഞ് കൈക്കൂലി: അയ്യമ്പുഴ എസ്.ഐക്കെതിരെ നടപടിക്ക് ശിപാർശ
|3 Jan 2023 11:36 AM IST
സസ്‌പെന്‍റ് ചെയ്യണമെന്ന എറണാകുളം റൂറൽ എസ്.പിയുടെ ശിപാർശ റേഞ്ച് ഡിഐജിക്ക് കൈമാറി
കൊച്ചി: മണൽ കടത്തിന് കൈക്കൂലി ചോദിച്ചു വാങ്ങിയ എറണാകുളം അയ്യമ്പുഴ സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ ബിജുക്കുട്ടനെ സസ്‌പെൻഡ് ചെയ്യണമെന്ന് ശിപാർശ.എറണാകുളം റൂറൽ എസ്പിയുടെ ശിപാർശ റേഞ്ച് ഡിഐജിക്ക് കൈമാറി.
കണക്കുപറഞ്ഞ് കൈക്കൂലി വാങ്ങിയ സംഭവത്തിൽ എറണാകുളം റൂറൽ എസ് പി വിവേക് കുമാർ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. പൊലീസ് ജീപ്പിൽ ഇരുന്ന് എസ്.ഐ കൈക്കൂലി വാങ്ങുന്നതാണ് ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. രണ്ട് ലോഡ് മണ്ണ് കടത്താൻ 500 രൂപയാണ് കൈക്കൂലി നൽകിയത് എന്നാൽ ഇതുപോരെന്നും കൂടുതൽ പണം വേണമെന്നും എസ്.ഐ ആവശ്യപ്പെട്ടു. എസ് ഐയുടെ അതൃപ്തിക്ക് പിന്നാലെ അധികം പണം നൽകുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
കഴിഞ്ഞ ഒരു മാസത്തിനിടെ സമാന രീതിയിൽ കൈക്കൂലി വാങ്ങിയ രണ്ട് ഗ്രേഡ് എ ഐ മാരെ സസ്പെൻഡ് ചെയ്തിരുന്നു.