< Back
Kerala
കന്യാസ്ത്രീകൾക്കെതിരായ എഫ്‌ഐആർ റദ്ദാക്കണമെന്ന് ബൃന്ദ കാരാട്ട്
Kerala

കന്യാസ്ത്രീകൾക്കെതിരായ എഫ്‌ഐആർ റദ്ദാക്കണമെന്ന് ബൃന്ദ കാരാട്ട്

Web Desk
|
2 Aug 2025 3:42 PM IST

കന്യാസ്ത്രീകളുടെ മോചനത്തിനായി പൊരുതിയ ഇന്ത്യക്കാരുടെ വിജയമാണിതെന്നും ബൃന്ദ കാരാട്ട്

ന്യൂഡല്‍ഹി: കന്യാസ്ത്രീകൾക്കെതിരായ എഫ്ഐആർ റദ്ദാക്കണമെന്ന് സിപിഎം നേതാവ് ബൃന്ദ കാരാട്ട്. കന്യാസ്ത്രീകളുടെ മോചനത്തിനായി പൊരുതിയ ഇന്ത്യക്കാരുടെ വിജയമാണിതെന്നും ബൃന്ദ കാരാട്ട് വ്യക്തമാക്കി.

മീഡിയവണിനോട് സംസാരിക്കുകയായിരുന്നു ബൃന്ദ. കന്യാസ്ത്രീകളെയും ആദിവാസികളെയും അക്രമിച്ചവരെ നിയമത്തിന് മുന്നിൽകൊണ്ടുവരണമെന്നും കന്യാസ്ത്രീകൾക്കെതിരായത് കെട്ടിച്ചമച്ച കേസാണെന്നും ബൃന്ദ കാരാട്ട് പറഞ്ഞു.

ഛത്തിസ്ഗഡിൽ അറസ്റ്റിലായ കന്യാസ്ത്രീകൾക്ക് ബിലാസ്പൂരിലെ എൻഐഎ കോടതിയാണ് ജാമ്യം അനുവദിച്ചത്. ഉപാധികളോടെയാണ് ജാമ്യം. അറസ്റ്റിലായി ഒൻപത് ദിവസത്തിന് ശേഷമാണ് സിസ്റ്റർ പ്രീതിക്കും വന്ദനയ്ക്കും ജാമ്യം ലഭിച്ചത്. 50000 രൂപയുടെ ബോണ്ടും പാസ്പോര്‍ട്ടും നൽകണമെന്ന ഉപാധിയോടെയാണ് ജാമ്യം.

Watch Video


Related Tags :
Similar Posts