< Back
Kerala

Kerala
തിരു. വിമാനത്താവളത്തിൽ ബ്രിട്ടന്റെ യുദ്ധവിമാനം അടിയന്തരമായി ലാൻഡ് ചെയ്തു
|15 Jun 2025 10:32 AM IST
യുദ്ധകപ്പലിൽ നിന്ന് പറന്നുയർന്ന യുദ്ധവിമാനമാണ് നിലത്തിറക്കിയത്
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തര ലാൻഡ് ചെയ്തത് ബ്രിട്ടന്റെ യുദ്ധവിമാനം. 100 നോട്ടിക്കൽ മൈൽ അകലെയുള്ള യുദ്ധകപ്പലിൽ നിന്ന് പറന്നുയർന്ന യുദ്ധവിമാനമാണ് രാത്രി 9.30 ന് വിമാനം അടിയന്തരമായി ഇറക്കിയത്.
ഇന്ധനം കുറവായതിനാൽ അടിയന്തര ലാൻഡിങ് ആവശ്യപ്പെടുകയായിരുന്നുവെന്നും പ്രതിരോധ വകുപ്പിന്റെ നടപടികൾക്ക് ശേഷം വിട്ടയക്കുമെന്നും അധികൃതർ അറിയിച്ചു.