< Back
Kerala
സഹോദരങ്ങള്‍ക്കിടയില്‍ വാക്കുതര്‍ക്കം; അനുജൻ ജ്യേഷ്ഠനെ വെടിവെച്ചു
Kerala

സഹോദരങ്ങള്‍ക്കിടയില്‍ വാക്കുതര്‍ക്കം; അനുജൻ ജ്യേഷ്ഠനെ വെടിവെച്ചു

Web Desk
|
17 March 2022 2:54 PM IST

ഇടുക്കി മാവർസിറ്റി സ്വദേശി സിബിക്കാണ് കഴുത്തിൽ വെടിയേറ്റത്.

ഇടുക്കി സേനാപതിയിൽ അനുജൻ ജ്യേഷ്ഠനെ വെടിവെച്ചു. മാവർസിറ്റി സ്വദേശി സിബിക്കാണ് കഴുത്തിൽ വെടിയേറ്റത്. അനിയൻ സാന്‍റോ എയർ ഗൺ കൊണ്ട് വെടിവെക്കുകയായിരുന്നു. സഹോദരങ്ങള്‍ക്കിടയിലുണ്ടായ വാക്കുതര്‍ക്കമാണ് വെടിവെപ്പില്‍ കലാശിച്ചത്. വെടിയേറ്റയ സിബിയെ നാട്ടുകാര്‍ അടിമാലിയിലുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശസ്ത്രക്രിയക്ക് വിധേയനായ ഇദ്ദേഹം അപകടനില തരണം ചെയ്തതായി ഡോക്ടർമാർ പറഞ്ഞു.

Related Tags :
Similar Posts