< Back
Kerala
തിരുവനന്തപുരത്ത് നിയന്ത്രണം വിട്ട ബൈക്ക് ഓടയിലേക്ക് വീണ് സഹോദരങ്ങൾക്ക് ദാരുണാന്ത്യം
Kerala

തിരുവനന്തപുരത്ത് നിയന്ത്രണം വിട്ട ബൈക്ക് ഓടയിലേക്ക് വീണ് സഹോദരങ്ങൾക്ക് ദാരുണാന്ത്യം

Web Desk
|
16 March 2026 10:29 AM IST

പുല്ലയിൽ സ്വദേശികളായ അഭി, അഭിഷേക് എന്നിവരാണ് അപകടത്തിൽ മരിച്ചത്.

കിളിമാനൂർ: നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് ഓടയിലേക്ക് മറിഞ്ഞ് സഹോദരങ്ങൾക്ക് ദാരുണാന്ത്യം. പുല്ലയിൽ സ്വദേശികളായ അഭി, അഭിഷേക് എന്നിവരാണ് അപകടത്തിൽ മരിച്ചത്.

തിങ്കളാഴ്ച രാവിലെ ആറുമണിയോടെ കിളിമാനൂർ നഗരൂരിലായിരുന്നു നാടിനെ നടുക്കിയ അപകടം നടന്നത്. അമിതവേഗതയിലെത്തിയ ബൈക്ക് നിയന്ത്രണം വിട്ട് റോഡരികിലെ പോസ്റ്റിലിടിച്ച ശേഷം സമീപത്തെ ഓടയിലേക്ക് വീഴുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.

അപകടം നടന്നയുടനെ നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തി ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും അപ്പോഴേക്കും ഇരുവരും മരണപ്പെട്ടിരുന്നു. മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടപടികൾക്കായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. നഗരൂർ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

Similar Posts