< Back
Kerala
ബൈക്കിൽ സഞ്ചരിക്കുമ്പോൾ കാട്ടാന ആക്രമിച്ചു; അത്ഭുതകരമായി രക്ഷപ്പെട്ട് സഹോദരങ്ങൾ
Kerala

ബൈക്കിൽ സഞ്ചരിക്കുമ്പോൾ കാട്ടാന ആക്രമിച്ചു; അത്ഭുതകരമായി രക്ഷപ്പെട്ട് സഹോദരങ്ങൾ

Web Desk
|
1 Sept 2025 12:36 PM IST

പുൽപ്പള്ളി പാളക്കൊല്ലി വാഴപ്പിള്ളി വീട്ടിൽ ജോസ്, ജോർജ് എന്നിവരെയാണ് കാട്ടാന ആക്രമിച്ചത്

വയനാട്: വയനാട്ടിൽ വീണ്ടും കാട്ടാന ആക്രമണത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട് സഹോദരങ്ങൾ. പുൽപ്പള്ളി പാളക്കൊല്ലി വാഴപ്പിള്ളി വീട്ടിൽ ജോസ്, ജോർജ് എന്നിവരെയാണ് കാട്ടാന ആക്രമിച്ചത്.

ചേകാടി വനപാത വഴി ബൈക്കിൽ കാട്ടിക്കുളത്തേക്ക് പോവുകയായിരുന്നു. രാവിലെ എട്ടു മണിയോടെയാണ് ആക്രമണം നടന്നത്. ഇരുവരും ഓടി രക്ഷപ്പെട്ടതിനാൽ ദുരന്തം ഒഴിവായി. പരിക്കേറ്റ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


Similar Posts